‘സുരക്ഷിത യാത്ര, സ്മാർട്ട് വിവരങ്ങള്‍’: ദേശീയ പാതകളില്‍ ക്യുആർ കോഡുകളുമായി NHAI
ലോങ്‌ഡ്രൈവിനിടെ പെട്ടെന്ന് ആശുപത്രി, പെട്രോള്‍ പമ്പ്, റെസ്റ്റോറന്റ്, അല്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ ഒക്കെ കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പാണ് നമുക്ക് ആശ്രയം. എന്നാല്‍ ഒരു ക്യൂആര്‍ കോഡില്‍ യാത്രക്കാര്‍ക്കാവശ്യമായ ഇത്തരം അടിസ്ഥാനവിവരങ്ങള്‍ നല്‍കാന്‍ സംവിധാനമൊരുക്കുകയാണ്
നാഷണല്‍ ഹൈവേ അതോറിറ്റി. ഇതിനായി ദേശീയ പാതകളില്‍ ഉടനീളം ക്യുആര്‍ കോഡുകള്‍ അടങ്ങിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.