മലേറിയക്ക് ചിലവ് കുറഞ്ഞ വാക്‌സിന്‍; R21 മാട്രിക്‌സ്-എം

ചിലവ് കുറഞ്ഞ മലേറിയ വാക്സിന് ഡബ്ലിയു. എച്ച്. ഒയുടെ അംഗീകാരം. യുണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡാണ് 75 ശതമാനം എഫിഷ്യന്‍സിയുള്ള  R21മാട്രിക്സ്-എം  വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഗര്‍ഭിണികളെയും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു വര്‍ഷം ഏകദേശം അരക്കോടിയിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന കൊതുക് ജന്യ രോഗമാണ് മലേറിയ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ ജീവന് വലിയ ഭീഷണി ഈ സാംക്രമിക രോഗം സൃഷ്ടിക്കുന്നുണ്ട്.

Content Highlights: New more efficient vaccine for Malaria found