പ്രകൃതി ദുരന്തം കാരണമുള്ള മരണങ്ങളില്‍ കൂടുതലും മിന്നലേറ്റെന്ന് റിപ്പോർട്ട്

കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ 35 ശതമാനവും മിന്നലേറ്റാണെന്ന് കണക്കുകള്‍ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രതിവര്‍ഷ റിപ്പോര്‍ട്ട് പ്രകാരം 8060 പേരാണ് കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത്. 35.8 ശതമാനം മരണവും മിന്നലേറ്റാണെങ്കില്‍ 9.1 ശതമാനം മരണം സൂര്യാഘാതമേറ്റാണ്. 8.9 ശതമാനം മരണം അതിശൈത്യം കൊണ്ടും. രണ്ട് പ്രായപരിധികളില്‍പ്പെട്ട ആളുകളാണ് ഇങ്ങനെ മരണപ്പെട്ടവരില്‍ കൂടുതലും. പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരില്‍ 32.1 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. 23.7 ശതമാനം പേര്‍ 30 നും 45 നും ഇടയിലുള്ളവരുമാണ്. 

Content Highlights: Natural calamity death rates