വര്‍ക്കൗട്ട് ചെയ്യാന്‍ മടിയാണോ? ആരോഗ്യം മെച്ചപ്പെടുത്താനൊരു വഴിയുണ്ട്

വര്‍ക്കൗട്ട് ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച വഴിയാണ് മൈക്രോ വാക്കിങ്. മൂന്നുമിനിറ്റ് മുതല്‍ എട്ടുമിനിറ്റ് വരെയുള്ള  ചെറുനടത്തം ഇനി ശീലമാക്കാം. ജിം വര്‍ക്കൗട്ടുകള്‍ക്ക് പകരമാകില്ലെങ്കിലും തിരക്കുപിടിച്ച ജീവിതത്തില്‍ ഈ ചെറുനടത്തം വലിയ ഗുണം ചെയ്യും. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ മൈക്രോ വോക്കിന് കഴിയുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിലന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഒറ്റയടിയുള്ള നടത്തത്തേക്കാള്‍ 60 ശതമാനം ഊര്‍ജം മൈക്രോവോക്കിലൂടെ ലഭിക്കും. സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം കുത്തിയിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിയ്ക്കും. ലിഫ്റ്റിനു പകരം പടികള്‍ ഉപയോഗിക്കുന്നതും ഇതേപോലെതന്നെ ഗുണകരമാണ്. ഫോണില്‍ സംസാരിയ്‌ക്കോമ്പോഴോ ഭക്ഷണശേഷമോ സൗകര്യംപോലെ മൈക്രോ വാക്കിങ് ശീലമാക്കാം. 

inshort-Improve your health with micro-walking! Short 3-8 minute walks offer significant physical and mental health benefits, even for busy schedules.  Learn more!

Content Highlights: Micro-walking: Boost Health with Short Walks