സോഷ്യൽ മീഡിയയിൽ താരമായി ലൂയി വിറ്റോണിന്റെ 'തരി ബാഗ്'
ഒരു കടുകുമണിയോളം, അല്ല ഒരു പൊടിയുപ്പ് തരിയോളം അല്ല അതിലും ചെറിയൊരു ബാഗ്! ഒരു സൂചിമുനത്തുമ്പിലെ സ്ഥലം മതി ഈ ബാഗ് വയ്ക്കാൻ. ലോകപ്രശസ്ത ബ്രാൻഡായ ലൂയി വിറ്റോണിന്റെ 'ഓൺ ദ ഗോ' ബാഗിന്റെ മാതൃകയിൽ അമേരിക്കയിലെ കലാകാരന്മാരുടെ സംഘമായ എം.എസ്.സി.എച്ച്. എഫാണ് ഈ ഇത്തിരിക്കുഞ്ഞൻ ബാഗ് നിർമ്മിച്ചിരിക്കുന്നത്. പതിവുപോലെ ഈ ക്രിയേഷനും ലേലത്തിന് വച്ചിരിക്കുകയാണിവർ.