Video | കുഞ്ഞുമോന്റെ കടയുടെ ഭിത്തിയിൽ എല്ലാ സ്ഥാനാർഥികൾക്കും ഇടമുണ്ട്, അതും സ്വന്തം ചെലവിൽ

സ്വന്തം ഉപജീവനമാർഗമായ കട വഴി തൻ്റെ വാർഡിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി സ്വന്തം ചെലവിൽ ഒരു പ്രചരണം നടത്താൻ തീരുമാനിച്ചതിലൂടെ കടമ്പനാട് മലങ്കാവ് പാലുവിളതെക്കേതിൽ കുഞ്ഞുമോൻ്റെ വലിയ മനസ്സാണ് വെളിവാകുന്നത്. കടമ്പനാട് മൂന്നാം വാർഡ് മലങ്കാവിലാണ് ഈ വ്യത്യസ്തമായ പ്രചരണം നടക്കുന്നത്. മലങ്കാവ് ജങ്ഷനിലെ തന്റെ കടയുടെ ഭിത്തിയിലാണ് കുഞ്ഞുമോൻ ഈ പ്രചാരണ സ്ഥലം ഒരുക്കിയിരിക്കുന്നത്.

വാർഡിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടെയും പേരും ചിഹ്നവും സ്വന്തം ചെലവിൽ എഴുതി വരച്ചിരിക്കുകയാണ് കുഞ്ഞുമോൻ. ഈ വാർഡിലെ നാല് സ്ഥാനാർഥികളായ ലിജി റെജി (സ്വതന്ത്രൻ), ഷീജ മുരളീധരൻ (യുഡിഎഫ്), കെ.എസ്. അനിത (എൽഡിഎഫ്), രതി സുരേഷ് (എൻഡിഎ) എന്നിവരുടെ പേരുകളാണ് കടയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും പേരിനൊപ്പം അവരുടെ ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്.