നമ്മളൊന്ന്: ഹൃദയരൂപത്തില്‍ അണിനിരന്ന് കുട്ടികള്‍; പുതുവര്‍ഷപ്പിറവിയുടെ കോക്കല്ലൂര്‍ കാഴ്ച

2025 പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ 'പുതുവര്‍ഷപ്പിറവി' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായ ഹൃദയരൂപത്തിനകത്ത് പുതുവര്‍ഷത്തിലെ ആദ്യ ദിനത്തിന്റെ സൂചനയായി ഒന്ന് എന്ന രൂപത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ അക്ഷരങ്ങളുടെ പ്രതീകങ്ങളായ പുസ്തകങ്ങള്‍ കൈകളിലേന്തി സ്‌കൂള്‍ മൈതാനത്ത് അണിനിരന്ന് ദൃശ്യരൂപമൊരുക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ സ്‌കൗട്ട് ട്രൂപ്പ് സംഘടിപ്പിച്ച പരിപാടിയ്ക്ക് പ്രിന്‍സിപ്പല്‍ എന്‍.എം. നിഷ, സ്‌കൗട്ട് ട്രൂപ്പ് അംഗങ്ങള്‍, സ്‌കൗട്ട് മാസ്റ്റര്‍ മുഹമ്മദ് സി. അച്ചിയത്ത്, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, പി. പ്രമോദ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.