ആൾബലം കൂടിയാലും അച്ചടക്കം വിട്ട് കളിക്കില്ല ജോറോ ചിലന്തികൾ

നമ്മുടെ ചുറ്റുപാടിലേക്ക് നുഴഞ്ഞുകയറി അവിടെ വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നവർ പൊതുവെ ഒരല്പം പ്രശ്നക്കാരായിരിക്കും.  ജീവി വർ​ഗങ്ങളിലുമുണ്ട് ഇത്തരത്തിൽ നുഴഞ്ഞുകയറ്റക്കാർ. ഇൻവേസീവ് സ്പീഷിസുകൾ. പുറത്തുനിന്നുവന്ന് പുതിയൊരു ആവാസവ്യവസ്ഥയിലെത്തി അവിടെ പെറ്റുപെരുകി സഹ ജീവികളുടെ മനസമാധാനം കളയുന്നവരാണ് പൊതുവെ ഇവർ.

എന്നാൽ ഭീമൻ വലകൾ നെയ്യുന്ന ജോറോ ചിലന്തികളെ ഇക്കൂട്ടത്തിൽ പെടുത്തേണ്ട, ഇവർ മാന്യന്മാരാണ്. അമേരിക്കയുടെ തെക്കകുകിഴക്കൻ മേഖലയിൽ പെറ്റുപെരുകുകയാണ് ജോറോ സ്പൈഡറുകൾ. എന്നാൽ ആൾബലം എത്ര കൂടിയാലും അക്രമണോത്സുക സ്വഭാവം കാണിക്കുന്നവരല്ലാത്ത ഇവർ പൊതുവെ നാണക്കാരാണെന്നാണ്  ഒരു പഠനം പറയുന്നത്.

Content Highlights: shy spider, invasive spider, invasive species