മെയ് 12; വിളക്കേന്തിയ വനിതയുടെ ജന്മദിനം, ഭൂമിയിലെ മാലാഖമാരുടെ ദിനം
'സ്‌നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നഴ്‌സിന് സുഖപ്പെടുത്താന്‍ കഴിയും' - അങ്ങനെയൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കല്ലെങ്കിലും സത്യമായ വാചകമാണിത്. അതുകൊണ്ടൊക്കെ തന്നെയാണ് ഭൂമിയിലെ മാലാഖമാർ എന്നവരെ വിളിക്കുന്നതും. ഇന്ന് മെയ് 12- ഈ മാലാഖമാരുടെ ദിനമാണ്, അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പിയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സിങ് ദിനമായി ആചരിക്കുന്നത്.