യാത്രാക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത: ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ മാറ്റം
ട്രെയിന്‍ യാത്രാക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ.
നിലവില്‍, സീറ്റ് ഉറപ്പായോ എന്ന് സ്ഥിരീകരിക്കുന്ന അന്തിമ ചാര്‍ട്ട്, ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് മാത്രമാണ് തയ്യാറാക്കുന്നത്. ഇനി ഉച്ചയ്ക്ക് രണ്ടിനു മുന്‍പ് പുറപ്പെടുന്ന ട്രെയിനുകളുടെ റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9-നു തന്നെ പ്രസിദ്ധീകരിക്കും. യാത്ര സംബന്ധിച്ച അനിശ്ചിതത്വവും വെയ്റ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രയാസവും ഒഴിവാക്കാനാണിത്. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയില്‍വേ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, തത്ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ജൂലൈ ഒന്ന് മുതല്‍ തന്നെ നടപ്പാക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
പുതിയ പരിഷ്‌കരണത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും അസൗകര്യമുണ്ടായാല്‍ അത് ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നല്‍കാനും അവസരമുണ്ട്.
In-short | Indian Railways to release train reservation charts 8 hours before departure. Reduces uncertainty & helps waiting list passengers. Aadhaar mandatory for Tatkal tickets from July 1st.