എതിരാളികളെ ഞെട്ടിച്ച് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കി ഹോണ്ട

എതിരാളികളെ ഞെട്ടിച്ച്  ആക്ടീവ - ഇ, ക്യൂ. സി 1 എന്നിങ്ങനെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ച് ഹോണ്ട. ടോപ് എൻഡ് മോഡലായ ആക്ടീവ-ഇ ഫീച്ചറുകളാൽ സമ്പന്നമാണ്. ഏഴ്‌ ഇഞ്ച് TFT ആൻഡ്രോയിഡ് ഡിസ്പ്ലേ, ഹോണ്ട റോഡ് സിങ്ക് ഡുവോ കണക്റ്റഡ് ടെക്നോളജി, 1.5 kWh-ന്റെ രണ്ട് സ്വാപ്പിങ് ബാറ്ററികൾ, ആറ്‌
കിലോവാട്ട് കരുത്തും 22 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ, 102 കിലോമീറ്റർ റേഞ്ച് എന്നിവയാണ് സവിശേഷതകൾ. 

ക്യൂ. സി 1 എന്നത് ബേസ് മോഡലാണ്. 80 കിലോ മീറ്റർ റേഞ്ച്, 1.5 kWh-ന്റെ ഫിക്സിഡ് ബാറ്ററി, 1.8 കിലോവോട്ട് കരുത്തും 77 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ, അഞ്ച് ഇഞ്ച് LCD ഡിസ്‌പ്ലേ, രണ്ട് റൈഡിങ് മോഡുകൾ എന്നിവയാണുള്ളത്. 

Content Highlights: Honda launches Activa E QC1 electric scooters in India