ആദ്യ ട്രാൻസ്ജെൻഡർ കഥാപാത്രവുമായി ഹാരിപോട്ടർ ഗെയിം- ഹോഗ്വാട്സ് ലഗസി

ഹാരിപോട്ടറിന്റെയും കൂട്ടുകാരുടെയും ഹോഗ്വാട്സ് മാജിക് ലോകത്തേക്ക് പുതിയൊരു കഥാപാത്രം കൂടിയെത്തുന്നു. ഹാരിപോട്ടർ നോവൽപരമ്പരകളിലെ ആദ്യ ട്രാൻസ്ജെൻഡർ കഥാപാത്രം. അമേരിക്കൻ ഫിലിം ആൻഡ് എന്റർടെയ്ൻമെന്റ് സ്റ്റുഡിയോ വാർണർ ബ്രോസിന്റെ വീഡിയോ ഗെയിമായ ഹോഗ്വാട്സ് ലഗസിയിലാണ് ഒരു ട്രാൻസ് കഥാപാത്രം എത്തുന്നത്. ഫെബ്രുവരി പത്തിനാണ് ഗെയിം പുറത്തിറങ്ങുന്നത്.

ജെ. കെ റൗളിങ് എഴുതിയ നോവൽ പരമ്പരയിലെ ഹോഗ്‌വാട്സ് മാജിക് സ്‌കൂളും ഹാരിയുടെയും കൂട്ടുകാരുടെയും മാന്ത്രികവിദ്യയുടെ ലോകവും ഹോഗ്സ്മീഡും ഡയഗൺ ആലിയും കടന്നുവരുന്ന ആക്ഷൻ റോൾ പ്ലേയിങ് ഗെയിമാണ് ഹോഗ്വാർട്സ് ലഗസി.
 

Content Highlights: First Trans Character in Harrypotter Game