കാലവർഷക്കാലത്തെ ഏറ്റവും കനത്ത മഴ, മഴക്കെടുതിയിൽ മരണവും അപകടവും; ജാഗ്രത വേണം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഈ കാലവർഷക്കാലത്തെ ഏറ്റവും കനത്ത മഴ. വടക്കൻ കേരളത്തിൽ ദിവസങ്ങളായി തോരാമഴയാണ്. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 55 കിലോ മീറ്റർ വേ​ഗതയിൽ കാറ്റ് വീശാനും മലയോര ജില്ലകളില് ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. 

കനത്ത മഴയെ തുടർന്ന് പമ്പ, അച്ചന്‍കോവില്‍, മണിമലയാറ്, പെരിയാര്‍, ഭാരതപ്പുഴ തുടങ്ങിയ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. അടിമാലി നേര്യമംഗലം പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചിലും കുത്തൊഴുക്കുമുണ്ടായി. സംസ്ഥാനത്തെ പലയിടങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത ജാ​ഗ്രത വേണ്ട സമയമാണ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 

Content Highlights: Heavy rain lashes in kerala alert