മുന്തിരി തീറ്റിക്കലും ഒരു ജോലി; ആളെ വിളിച്ച് ലണ്ടനിലെ ലക്ഷ്വറി ഹോട്ടല്‍

അതിമനോഹരമായ കൈകളുണ്ടോ നിങ്ങൾക്ക്? ഗ്രീക്കും ലാറ്റിനും അറിയുമോ? അങ്ങനെയെങ്കിൽ ലണ്ടനിൽ നിങ്ങളെ കാത്ത് ഒരു ജോലിയുണ്ട്, 'ഗ്രേപ് ഫീഡർ' - അതായത് മുന്തിരി തീറ്റിക്കുന്ന ജോലി. അതെ, ലണ്ടനിലെ ഒരു ലക്ഷ്വറി ഹോട്ടലാണ് കഴിഞ്ഞ ദിവസം യു.കെ.യിലെ സൺഡേ ടൈംസ് പത്രത്തിൽ ഇങ്ങനെയൊരു പരസ്യം നൽകിയത്. 'ലണ്ടനിലെ ആദ്യത്തെ ഗ്രേപ് ഫീഡർ ജോലിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു' എന്ന വാചകത്തോടെയാണ് പത്രപ്പരസ്യം തുടങ്ങുന്നത്.

ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മികച്ച ഇനം മുന്തിരികൾ നൽകുകയാണ് ജോലി. ലണ്ടനിലെ മെയ്‌ഫെയറിൽ തുടങ്ങാനിരിക്കുന്ന ബാകനാലിയ ഹോട്ടലിലാണ് ഈ ജോബ് വേക്കൻസി. ഗ്രേപ് ഫീഡർക്ക് ദിവസം ഫ്രീ മാനിക്യുവർ, മികച്ച ഭക്ഷണം, വീഞ്ഞ് എന്നിവയും അവർ ഓഫർ ചെയ്യുന്നുണ്ട്.

Content Highlights: grape feeding, grape feeder job, london, mayfair, luxury hotels london