ഭക്ഷണം സേഫാണോ എന്ന് ഇനി പാക്കറ്റ് നോക്കിയാല്‍ അറിയാം
പാക്കുകളിലുള്ള ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിലെ പോഷക ഘടകങ്ങളുടെ അളവിനെ കുറിച്ചുണ്ടാകുന്ന ആവലാതി ഇനി വേണ്ട. ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഷുഗറിന്റെയും ഉപ്പിന്റെയും കൊഴുപ്പിന്റെയും യഥാർത്ഥ അളവുകൾ പാക്കുകളിൽ രേഖപ്പെടുത്തണമെന്ന ചരിത്രപരമായ തീരുമാനമെടുത്തിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ.