സിനിമാ മേഖലയെ വലയ്ക്കുന്ന പൈറസി സൈറ്റുകള്‍

സിനിമാ മേഖലയ്ക്ക് തന്നെ ഭീഷണിയാണ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്സ്. തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ സിനിമയുടെ  വ്യാജപതിപ്പുകൾ സ്വന്തമാക്കി ഇവ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്‌സ് സിനിമാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന തലവേദന ചെറുതല്ല.

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം പേരുമാറ്റി തമിഴ്റോക്കേഴ്സ് വീണ്ടും എത്തിയിരിക്കുകയാണ്. രജനി ചിത്രം ജയിലർ, ഷാരൂഖ് ചിത്രം ജവാൻ എന്നിവയുടെ എച്ച്.ഡി വ്യാജ പതിപ്പുകൾ  തമിഴ്ബ്ലാസ്റ്റേഴ്സ്, തമിഴ്എംവി എന്നീ ടൊറന്റ് സൈറ്റുകൾ വഴി പുറത്ത് വന്നിരിക്കുകയാണ്.

Content Highlights: tamilrockers, pirated movies, film piracy