ഉത്തേജകമരുന്ന് ഉപയോഗം: ഫ്രഞ്ച് ലോകകപ്പ് ഹീറോ പോൾ പോഗ്ബയ്ക്ക് വിലക്ക്‌

ഫ്രഞ്ച് ഫുട്‌ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലുവർഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് യുവന്റസ് മധ്യനിരതാരംകൂടിയായ പോഗ്ബയ്ക്ക് നടപടി നേരിടേണ്ടിവന്നത്. വിലക്ക് 30-കാരനായ താരത്തിന്റെ ഫുട്‌ബോൾ കരിയറിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

Content Highlights: fifa world cup winner paul pogba banned for four years