സ്ത്രീകളുടെ സുരക്ഷയ്ക്കായി ഷീ-റൈഡ്‌സ് ഒരുക്കി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍
മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്കായി സ്ത്രീകളെ തന്നെ ഡ്രൈവര്‍മാരാക്കി ബൈക്ക് ടാക്‌സി സംവിധാനം ഒരുക്കിയിരിക്കുകയാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയിലെ യാത്രയ്ക്ക് ശേഷം സ്ത്രീകളെയും മറ്റ് യാത്രക്കാരെയും സുരക്ഷിതമായി ജോലിസ്ഥലങ്ങളിലും വീടുകളിലും എത്തിക്കുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി സ്ത്രീകള്‍ മാത്രമോടിക്കുന്ന ബൈക്ക് ടാക്‌സികള്‍ ഷീ-റൈഡ്‌സ് എന്ന പേരിലും പുരുഷന്‍മാര്‍ ഓടിക്കുന്നവ ടാക്‌സി-റൈഡര്‍ എന്ന പേരിലുമാണ് എത്തിച്ചിരിക്കുന്നത്.
പുരുഷന്‍മാര്‍ ഡ്രൈവറാകുന്ന ടാക്‌സി-റൈഡര്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാം. മികച്ച പരിശീലനം ലഭിച്ചിട്ടുള്ളതും നല്ല പെരുമാറ്റം ഉറപ്പാക്കിയിട്ടുള്ളതുമായി ഡ്രൈവര്‍മാരെയാണ് ബൈക്ക് ടാക്‌സികളില്‍ നിയമിച്ചിട്ടുള്ളത്. ഷീ-റൈഡിലെ ഡ്രൈവര്‍മാരായ സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗം ഒരുക്കുന്നതിനൊപ്പം യാത്രക്കാരായുള്ള സ്ത്രീകളെ ഈ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.