ഗൂഗിളിനെ വെല്ലുവിളിക്കാന്‍ എ.ഐ.വെബ് ബ്രൗസര്‍ കോമറ്റ്
ഗൂഗിളിനെ കടത്തിവെട്ടാനൊരുങ്ങി വെബ് ബ്രൗസറായ കോമറ്റ്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പെര്‍പ്ലെക്സിറ്റിയാണ് കോമറ്റ് എന്ന പേരില്‍ സ്വന്തം എ.ഐ.വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏജന്റിക് എഐയുടെ സഹായത്തോടെ സാമ്പ്രദായിക സെര്‍ച്ച് രീതികളെ മറിക്കാന്‍ കോമറ്റിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്കായി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന ഏജന്റ് എന്ന നിലയിലാണ് കോമറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യാനും സംഗ്രഹിക്കാനുമൊക്കെ ബ്രൗസറിനുള്ളില്‍ വച്ച് തന്നെ കഴിയും. കോമറ്റ് അസിസ്റ്റന്റ് എന്ന ബില്‍ട്ട്-ഇന്‍ എഐ അസിസ്റ്റന്റും ബ്രൗസറിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. വിവരങ്ങള്‍ സംഗ്രഹിക്കാനും, ഉത്പന്നങ്ങള്‍ താരതമ്യം ചെയ്യാനും വര്‍ക്ക്ഫ്ളോ എളുപ്പമാക്കാനും, മീറ്റിംഗുകള്‍ ഷെഡ്യൂൾ ചെയ്യാനുമെല്ലാം കോമറ്റിനെ ആശ്രയിക്കാം.
എഐ ഓവര്‍വ്യൂസ്, ഗൂഗിള്‍ എഐ മോഡ്, സെര്‍ച്ച് ജിപിടി തുടങ്ങിയ ഭീമന്‍മാരെ വീഴ്ത്താന്‍ കോമറ്റിനാകുമോയെന്ന് കാത്തിരുന്നറിയാം. കോമറ്റ് നിലവില്‍ പെര്‍പ്ലെക്സിറ്റി മാക്സ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കും വെയിറ്റിങ് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ കൂട്ടം ക്ഷണിതാക്കള്‍ക്കും മാത്രമേ ലഭ്യമായിട്ടുള്ളൂ. വരും മാസങ്ങളില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് പെര്‍പ്ലെക്സിറ്റി എഐയുടെ കോമറ്റ് വെബ് ബ്രൗസര്‍ എത്തും.
inshort-Comet, a new AI-powered web browser from Perplexity AI, aims to revolutionize search. It acts as an agent, completing tasks and offering built-in AI assistance. Currently in limited access.