കാഡ്ബറി എങ്ങനെ പർപ്പിൾ നിറം സ്വന്തമാക്കി ?
കാഡ്ബറി ചോക്ലറ്റുകളുടെ കവറുകൾ എങ്ങനെ പർപ്പിൾ നിറത്തിലായി? ഈ നിറത്തിനു പിന്നിൽ കാഡ്ബറി ഒരു രഹസ്യം ഒളിപ്പിച്ചിട്ടുണ്ട്. ഒരു റോയൽ സീക്രട്ട്! 1854 മുതൽ ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക ചോക്ലേറ്റ് നിർമാതാക്കളാണ് കാഡ്ബറി . വിക്ടോറിയ രാഞ്ജിയോടുള്ള ബഹുമാന സൂചകമായി1914 മുതലാണ് കമ്പനി പർപ്പിൾ നിറം ഒഫീഷ്യൽ നിറമായി ഉപയോഗിച്ച് തുടങ്ങിയത്. കാഡ്ബറിയെ പ്രതിനിധാനം ചെയ്യുന്ന ഈ പ്രത്യേക പർപ്പിൾ നിറത്തെച്ചൊല്ലി 2004ൽ എതിരാളിയായ നെസ്ലേയുമായി കാഡ്ബറിക്ക് നിയമയുദ്ധം നടത്തേണ്ടിവന്നിട്ടുണ്ട്. 2004ൽ പർപ്പിളിന്റെ പാന്റോൺ 2865 സി എന്ന ഷേഡിനെ തങ്ങളുടെ ട്രേഡ്മാർക്ക് നിറമാക്കി മാറ്റാൻ കാഡ്ബറി ശ്രമിച്ചു. എന്നാൽ, ഇതിനെതിരേ നെസ്ലേ രംഗത്തെത്തി. ഈ നിറം ആരുടേയും സ്വന്തമല്ലെന്നായിരുന്നു നെസ്ലേയുടെ വാദം. 2012ലാണ് പർപ്പിൾ നിറത്തിന്മേലുള്ള കാഡ്ബറിയുടെ അവകാശവാദം വിജയിച്ചത്. കാഡ്ബറി മിൽക് ചോക്ളേറ്റിന് മാത്രം അവകാശപ്പെട്ട പർപ്പിൾ നിറമാണ് ഇതെന്ന കാര്യത്തിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു കോടതിവിധി.