കൂട്ടുകാരെ കണ്ടുപഠിച്ച് പഞ്ചസാരലായനിയുടെ പാത്രം തുറന്ന് തേനീച്ചകൾ
തേനീച്ചകളെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളും പരീക്ഷണങ്ങളും ഏറെ കൗതുകകരമാണ്. ഇപ്പോഴിതാ ഇവരുടെ കൂട്ടത്തിലെ ബംബിൾ തേനീച്ചകളെപ്പറ്റിയാണ് പുതിയൊരു പഠന റിപ്പോർട്ട്. കൂടെയുള്ളവരെ അനുകരിക്കുന്നതിൽ ഇവർ മിടുക്കരാണെന്നും ഈ അനുകരണകലയാണ് തേനീച്ചകളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതുമെന്നാണ് പഠനത്തിൽ പറയുന്നത്. ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് പഠനം നടത്തിയത്.