സൈന്യത്തിന്‍റെ അന്ത്യശാസനം; രാജിവെച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഇന്ത്യയില്‍ അഭയം തേടി?
ബംഗ്ലാദേശിൽ സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. 45 മിനിറ്റിനുളളിൽ രാജിവെയ്ക്കണമെന്ന് നേരത്തെ സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. ഇതിന് പിന്നാലെയാണ് രാജി. ഷെയ്ക് ഹസീന ഇന്ത്യയിൽ അഭയം തേടിയതായും പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നും പറഞ്ഞിരുന്നു.