ഷാരൂഖിന്റെയും സല്‍മാന്റെയും പിണക്കംമാറ്റിയ ബാബാ സിദ്ദിഖി

ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ കുപ്രസിദ്ധമായ ഒരു പോര്. ഒരു ഭാഗത്ത് കിങ് ഖാന് ഷാരൂഖ്. മറുവശത്ത് ഭായ്ജാന് സല്മാന് ഖാന്. അഞ്ചുകൊല്ലത്തോളമായിരുന്നു ഈ രണ്ട് താരങ്ങള്‍ തമ്മിലെ ആ യുദ്ധം നീണ്ടുനിന്നത്. അത് അവസാനിച്ചതാകട്ടെ ബാബാ സിദ്ദീഖിയുടെ ഒരു ഇഫ്താര്‍ പാര്‍ട്ടിയിലൂടെയും. 2008ല്‍ കത്രീന കൈഫിന്റെ ബെര്‍ത് ഡേ പാര്‍ട്ടിയിലായിരുന്നു ഷാരൂഖ് -സല്മാന് പോരിന്റെ തുടക്കം. പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റമുണ്ടായി. വിഷയം പരിഹരിക്കാതെ പോയതോടെ അഞ്ചുകൊല്ലത്തോളമാണ് രണ്ട് ഖാന്മാരും പരസ്പരം ഒഴിവാക്കി നടന്നത്. ഇതിനൊരു അവസാനമായതാകട്ടെ 2013-ല്‍ ബാബാ സിദ്ധീഖി സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിക്ക് ഇടയിലും. ബോളിവുഡ് താരങ്ങളാല്‍ സമ്പന്നവും അതുകൊണ്ടു തന്നെ പ്രശസ്തവുമായിരുന്നു ബാബാ സിദ്ധീഖിയുടെ ഇഫ്താര്‍ പാര്‍ട്ടികള്‍. താരങ്ങള്‍ ഒഴുകിയെത്തുന്നയിടം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല. 2013-ലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ സല്മാന് ഖാന്റെ അച്ഛന് സലിം ഖാന്റെ ഇരിപ്പിടത്തിന് തൊട്ടടുത്തായി ഷാരുഖ് ഖാനെ സിദ്ധീഖി ഇരുത്തി. സല്മാന്-ഷാരൂഖ് പോര് പോര് അവസാനിപ്പിക്കാനുള്ള സിദ്ധീഖിയുടെ തന്ത്രപരമായ നീക്കമായിരുന്നു ഇത്. ഇരുവരും മുഖാമുഖം വരുത്തുന്നത് ഉറപ്പാക്കുക എന്നതായിരുന്നു ഈ നീക്കത്തിലൂടെ സിദ്ധീഖി ലക്ഷ്യംവെച്ചത്. പദ്ധതി പാളിയില്ല, പരസ്പരം കണ്ട സല്‍മാനും പരസ്പരം അഭിവാദ്യം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തു. ആ നിമിഷം ഫോട്ടോയായി മാറിയതോടെ ഏറെ വൈറലാവുകയും ചെയ്തിരുന്നു