സ്ത്രീകള്‍ വീട്ടിലും സുരക്ഷിതരല്ല, 2023-ല്‍ പ്രതിദിനം കൊല്ലപ്പെട്ടത് ശരാശരി 140 പേര് - യു.എൻ
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ ഇടം സ്വന്തം വീടാണെന്നാണ് അടിവരയിടുകയാണ് പുതിയ യു.എൻ റിപ്പോർട്ട്. 2023ൽ ശരാശരി 140 പേരാണ് ദിവസേന സ്വന്തം പങ്കാളികളാലോ അടുത്ത ബന്ധുക്കളാലോ കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഏതാണ്ട് 51,100 പേരോളം വരുമിത്. 2022ൽ 48,800 പേരായിരുന്നു ഇതേ രീതിയിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിയതിനേക്കാൾ ഡാറ്റാ ശേഖരണം മെച്ചപ്പെട്ടതാണ് ഈ വർദ്ധനവിന് കാരണമായി യുഎൻ വിമൻ, ഡ്രഗ്സ് ആൻഡ് ക്രൈം എന്നിവ സംബന്ധിച്ച യുഎൻ ഓഫീസ് പറയുന്നത്. എങ്കിലും ലിംഗവ്യത്യാസത്തിന്റെ പേരിൽ എല്ലാ പ്രദേശങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2023ൽ 85,000 സ്ത്രീകളെയാണ് പുരുഷൻമാർ മനഃപൂർവം കൊലപ്പെടുത്തിയത്. ഇതിൽ 60 ശതമാനവും അടുപ്പമുള്ളവരാല്ലാണ് കൊലചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.