മള്‍ട്ടിടോക്ക് അവതാര്‍ മുതല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വരെ; ശ്രദ്ധേയമായി എ.ഐ കോണ്‍ക്ലേവ്

.
.

കേരളത്തെ എ.ഐ. ഹബ്ബാക്കാന്‍ ലക്ഷ്യമിടുന്ന രാജ്യാന്തര ജെനറേറ്റീവ് എ.ഐ. കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കമായി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഐ.ബി.എമ്മുമായി ചേര്‍ന്നാണ് ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡി.യും ചെയര്‍മാനുമായ എം.എ. യൂസഫലി മുഖ്യപ്രഭാഷണം നടത്തി. ഐ.ബി.എം. സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, ഇലക്ട്രോണിക്‌സ് ഐ.ടി. സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ പോള്‍ ആന്റണി, ഐ.ടി. മിഷന്‍ ഡയറക്ടര്‍ അനു കുമാരി, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: ai convclave, kochi , artificial intelligence, pinarayi vijayan, ai kerala