ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ പുതുക്കിയോ? ഇല്ലെങ്കില്‍ ഡീ ആക്ടിവേറ്റ് ആയേക്കാം

അഞ്ച് വയസ്സ് കഴിഞ്ഞ നിങ്ങളുടെ കുട്ടിയുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്‌തോ? ഇല്ലെങ്കില്‍ ഉടന്‍ ചെയ്‌തോളൂ.ആധാര്‍ കാര്‍ഡ് ഇന്‍വാലിഡ് ആവാന്‍ അധികസമയമില്ല. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിരലടയാളമോ ഐറിസ് സ്‌കാനോ ആധാറില്‍ ഉള്‍പ്പെടുത്താറില്ലല്ലോ. പകരം പേര്, ജെന്‍ഡര്‍, ജനനത്തീയ്യതി, ഫോട്ടോ, പിന്നെ അഡ്രസ്...പക്ഷേ, അഞ്ച് വയസ്സ് കഴിഞ്ഞാല്‍  വിരലടയാളവും, ഐറിസ് സ്‌കാന്‍ ഉള്‍പ്പെടുന്ന ബയോമെട്രിക്‌സ് വിവരങ്ങള്‍, പിന്നെ ഫോട്ടോ ചേര്‍ത്ത് മാന്‍ഡേറ്ററി ബയോമെട്രിക് അപ്‌ഡേറ്റ് (MBU) അപ്‌ഡേറ്റ് ചെയ്യണം. ഇത് മിക്കമാതാപിതാക്കളും ചെയ്യുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് ഏഴ് വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ MBU എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അറിയിച്ചിരിക്കുകയാണ് UIDAI.

അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഫീസില്ല. എന്നാല്‍, ഏഴ് വയസ്സ് കഴിഞ്ഞവര്‍ക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ നൂറ് രൂപ  നല്‍കേണ്ടിവരും. അപ്പോ ഉടന്‍ അടുത്തുള്ള അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ പോവുക. ആധാര്‍ അപ്‌ഡേറ്റ് ചെയ്യുക. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എടുക്കുന്ന സമയത്ത് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പിന്നെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കുക

Inshorts | Mandatory Aadhaar update for children over 5. Free update between 5-7 years. Avoid deactivation. Update biometrics now!

Content Highlights: Aadhaar Update Mandatory for Children Over Five