മൂക്കുകൊണ്ട് മഞ്ഞില്‍ 'ക്ഷ' വരപ്പിക്കുന്ന സ്‌കേറ്റിങ്; ഒളിമ്പിക്‌സ് തോല്‍ക്കുന്ന മത്സരം
കാലില്‍ സ്‌കേറ്റിങ് ബോഡണിഞ്ഞ് മൂക്കുകൊണ്ട് മഞ്ഞില്‍ 'ക്ഷ' വരച്ചു മുന്നോട്ടുപോകുന്ന നാലുപേര്‍. കണ്ടാല്‍ വിന്റര്‍ ഒളിമ്പിക്‌സിലെ കൗതുകമുണര്‍ത്തുന്ന ഏതെങ്കിലും മത്സരയിനമാണെന്നേ തോന്നൂ.
ബ്യൂട്ടെങ് ബീഡെന്‍ എന്ന ട്വിറ്റര്‍ പേജില്‍ 'സ്‌നെയില്‍ സ്‌നോബോഡ് റേസ്' എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ടതാണീ വീഡിയോ. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ ആളുകള്‍ ഏറ്റെടുത്തു.