കയറ്റുമതി നിലച്ചു, കോടികള്‍ നഷ്ടം; എങ്ങനെ കരകയറും തിരുപ്പൂര്‍
തിരുപ്പൂര്‍, രാജ്യത്തിന്റെ ഡോളര്‍ സിറ്റി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടുസ്സുമുറികളിലിരുന്ന് ഒരു ജനത നിറമുള്ള വസ്ത്രങ്ങള്‍ തുന്നിക്കൂട്ടി അവിടെ ജീവിതം കരുപ്പിടിപ്പിച്ചപ്പോള്‍ ഈ കുഞ്ഞു നഗരത്തിന്റെ ഖ്യാതി തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങിയില്ല, ലോകമൊന്നാകെയെത്തി. വസ്ത്രങ്ങളവരുടെ പട്ടിണിമാറ്റി, മെച്ചപ്പെട്ട ജീവിതം നല്‍കി. ഡോളറുകളും യൂറോകളുമെല്ലാം സാധാരണക്കാരന് പോലും പരിചതമായി. തിരുപ്പൂര്‍ അങ്ങനെ ഡോളര്‍ സിറ്റിയായി.
ഇക്കാലമത്രയും വസ്ത്രങ്ങളുടെ കയറ്റുമതിയായിരുന്നു തിരുപ്പൂരിന്റെ നട്ടെല്ല്. അതില്‍ ഏറ്റവും നിര്‍ണായകമായിരുന്നു അമേരിക്ക. വീടുകള്‍ക്കുള്ളിലിരുന്ന് നൂലുകള്‍ വെട്ടിയുള്ള കുഞ്ഞുജോലി ചെയ്തുവരെ അവര്‍ വസ്ത്രനിര്‍മാണത്തിന്റെ ഭാഗമായി. ഈ നട്ടെല്ലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക തീരുവ ഇപ്പോള്‍ ക്ഷതമേല്‍പ്പിച്ചിരിക്കുന്നത്. പലര്‍ക്കും ജോലിയില്ലാതായി മുന്നില്‍ എങ്ങനെ പരിഹരിക്കുമെന്നറിയാത്ത ആശങ്ക.
Content Highlights: Tiruppur's Textile Industry Threatened: Impact of US Tariffs on India's Dollar City