നാടുകാണിയില്‍ പ്ലാസ്റ്റിക്കുമായി വന്നാല്‍ ചെക്ക്‌പോസ്റ്റില്‍ പിടിവീഴും | PLASTIC CHECKPOST | IMPACT

ആനപ്പിണ്ടത്തില്‍ ബേബി ഡയപ്പറിന്റെ അവശിഷ്ടങ്ങള്‍, മലിനമായ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍, പ്ലാസ്റ്റിക് കഴിക്കുന്ന ആനയും മാനും കുരങ്ങനും. കാനനഭംഗി നുകരാന്‍ നാടുകാണിയിലെത്തുന്നവര്‍ പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഈ പറഞ്ഞവ. ഇതുകണ്ട് വേദനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ചുരം വൃത്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അവര്‍ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത് ആയിരം കിലോ പ്ലാസ്റ്റിക് മാലിന്യം! അതില്‍ തന്നെ 800 കിലോയോളം ബേബി ഡയപ്പറുകള്‍! പ്രയത്‌നം അവിടംകൊണ്ടും അവസാനിപ്പിക്കാന്‍ ആ സംഘം തയ്യാറായിരുന്നില്ല. ഫോട്ടോഗ്രാഫര്‍മാര്‍ കൂടിയായ അവര്‍ നിരന്തരം ചുരം കയറിയിറങ്ങി. മാറ്റങ്ങള്‍ രേഖപ്പെടുത്തി അതൊരു സമഗ്ര പഠനറിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. അവരെടുത്ത ഫോട്ടോഗ്രാഫുകള്‍ ആ കാടിനായി സംസാരിച്ചു. ഒടുക്കം, രണ്ട് വര്‍ഷത്തിനിപ്പുറം പ്രയത്‌നങ്ങള്‍ക്ക് ഫലം കണ്ടിരിക്കുന്നു. നാടുകാണി ചുരം മാലിന്യമുക്തമാക്കാന്‍ പ്ലാസ്റ്റിക് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍.
Content Highlights: nadukani churam cleaning, plastic killing forests, kerala forests, plastic affects wild animals