ഓസോൺ വാഷ് എന്താണ്? പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി അവശിഷ്ടങ്ങൾ കുറയ്ക്കാൻ പുതിയ വഴി
ഓസോൺ വാതകം കലർത്തിയ വെള്ളം ഉപയോഗിച്ച് പച്ചക്കറികളും പഴങ്ങളും ശാസ്ത്രീയമായി കഴുകി വൃത്തിയാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഓസോൺ വാഷ്. പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനികളുടെ അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ, പൂപ്പൽ എന്നിവയെ ഓസോൺ വാഷ് ചെയ്യുന്നതിലൂടെ കീടനാശിനികളുടെ സാന്നിധ്യവും ബാക്ടീരിയ അടക്കമുള്ള മാരക രോഗാണുക്കളും പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുന്നു. കേരളത്തിലെ ആദ്യ സർക്കാർ ഓസോൺ വാഷ് പ്ലാൻ്റ് സംസ്ഥാന കൃഷിവകുപ്പിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി കാക്കനാട് ഹോർട്ടികോർപ്പ് വളപ്പിൽ പ്രവർത്തനം ആരംഭിച്ചത്.