പോരാട്ടം ഇഞ്ചോടിഞ്ച്; രണ്ടാമങ്കത്തിന് ആര്യാടന്‍ ഷൗക്കത്ത്, വെല്ലുവിളിയാകുമോ അന്‍വര്‍ | Nilambur

2016ലെ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് പിന്മാറിയപ്പോള്‍ നഷ്ടമായതാണ് യുഡിഎഫിന് നിലമ്പൂര്‍. അന്ന് മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ചെങ്കിലും പിതാവിന് നല്‍കിയ പിന്തുണ മകന് നിലമ്പൂരുകാര്‍ നല്‍കിയില്ല. പിന്നെ നിലമ്പൂര്‍ കണ്ടത് പിവി അന്‍വറിന്റെ തേരോട്ടം. അന്‍വര്‍ രാജിവെച്ചൊഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ പിടിക്കാന്‍ യുഡിഎഫ് വീണ്ടും നിയോഗിക്കുന്നതാകട്ടെ അതേ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ.

രണ്ട് ടേം ഭരണകക്ഷി എംഎല്‍എ ആയിട്ടും അന്‍വറിന് നിലമ്പൂരില്‍ കാര്യമായ വികസനം കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം നിലമ്പൂരില്‍ കോണ്‍ഗ്രസ് കാര്യമായി ചര്‍ച്ചയാക്കുന്നുണ്ട്. പിണറായി വിരുദ്ധതയും വന്യജീവി പ്രശ്‌നങ്ങളും ഉള്‍പ്പടെ മലയോര മേഖല അനുഭവിക്കുന്ന ദുരിതങ്ങളും പ്രചാരണത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. സിപിഎം സ്വതന്ത്രനെ നിര്‍ത്തിയാല്‍ എളുപ്പം ജയിച്ചുകയറാം എന്നായിരുന്നു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. അതിന് മങ്ങലേല്‍പ്പിച്ചുകൊണ്ട് സ്വരാജ് സ്ഥാനാര്‍ത്ഥിയായെങ്കിലും നിലമ്പൂര്‍ യുഡിഎഫിനെ കൈവിടില്ലെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ദിശാ സൂചികയാവും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം. മൂന്നാം ഊഴം ലക്ഷ്യമിട്ട് ഇറങ്ങുന്ന എല്‍ഡിഎഫിനെ തടയിടാന്‍ യുഡിഎഫ് എത്രത്തോളം സജ്ജമെന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ അറിയാം. 

Inshorts| Nilambur by-election is crucial for UDF. Aryadan Shoukath`s candidature, development issues, and anti-incumbency factor play key roles. Will UDF win?

Content Highlights: Nilambur By-Election 2025