'ജീവിതത്തതിലെ ആദ്യത്തെ ആഗ്രഹം കള്ളനാകണമെന്നതായിരുന്നു'- അന്തരിച്ച എം.കുഞ്ഞാമന്റെ വാക്കുകൾ
ഞായറാഴ്ച അന്തരിച്ച പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമൻ കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ്. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഇക്കഴിഞ്ഞ പതിപ്പില്‍ നടന്ന 'അതിജീവിതന്‍' എന്ന പരിപാടിയില്‍ 'പരാജിതന്റെ' കഥ എന്ന് പേരിട്ട തന്റെ ആത്മകഥയെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും അദ്ദേഹം മനസ്സുതുറക്കുന്നുണ്ട്. കെ. എ. ജോണിയുമായി കുഞ്ഞാമൻ നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണരൂപം കാണാം.
Content Highlights: Dr. M Kunjaman talks in MBIFL 2023