വർഷങ്ങളുടെ കാത്തിരിപ്പ്, പഠനം, അധ്വാനം; ഒറ്റരാത്രികൊണ്ട് അഞ്ചുപേരുടെ സർക്കാർ ജോലി പോയി

ഒരുപാട് നാളത്തെ അധ്വാനംകൊണ്ട് നേടിയെടുത്ത സർക്കാർ ജോലിയെന്ന സ്വപ്നം ഒരുതെറ്റും ചെയ്യാതെ ഒറ്റരാത്രികൊണ്ട് ഇല്ലാതായിപ്പോയതിന്റെ അന്ധാളിപ്പിലാണ് കോഴിക്കോട് കളക്ടറേറ്റിലെ വനിതകളായ അഞ്ച് ക്ലാർക്ക് കം ടൈപ്പിസ്റ്റ് ജീവനക്കാർ. ബുധനാഴ്ച രാത്രി സുഹൃത്തുക്കൾ വാട്‌സാപ്പിൽ അയച്ചുകൊടുത്ത കോഴിക്കോട് കളക്ടറുടെ ഉത്തരവുകണ്ടാണ് തങ്ങൾ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു എന്ന സങ്കടവാർത്ത അറിയുന്നതെന്ന് അവർ പറയുന്നു. ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിന്ന് അഞ്ചുപേർക്ക് കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഇടപെട്ട് നിയവിരുദ്ധമായി ക്ലാർക്കായി സ്ഥാനക്കയറ്റം നൽകിയപ്പോൾ ആ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്തു. അങ്ങനെ പി.എസ്.സി. വഴി നിയമനം നേടിയതാണ് ഈ അഞ്ചുപേർ. അനർഹമായി ലഭിച്ച സ്ഥാനക്കയറ്റം ട്രിബ്യൂണൽ ഉത്തരവുപ്രകാരം മരവിപ്പിച്ചപ്പോൾ പകരം കയറിവരെയും പിരിച്ചുവിടേണ്ടിവന്നു.

Content Highlights: Five women clerk-cum-typist employees appointed via PSC at Kozhikode Collectorate were terminated. They discovered their dismissal through a WhatsApp message late Wednesday night. The dismissals happened after a tribunal order suspended illegal promotions given to others. The affected employees state they are innocent victims of administrative actions.