ഓണത്തിന്റെ വരവറിയിച്ച് പൂവിപണി സജീവം

അത്തം എത്തും മുൻപേ അതിർത്തി കടന്ന് ഓണപ്പൂക്കൾ എത്തി. കോഴിക്കോട് പാളയത്തെ പൂവിപണി സജീവമാണ്. വഴിയോര വില്പനയ്ക്കായ്  പൂക്കൾ വാങ്ങാനും വീടുകളിലേക്ക് വാങ്ങാനും നിരവധി ആളുകളെത്തുന്നുണ്ട്. ഓണാഘോഷ പരിപാടികൾ തുടങ്ങുന്നതോടെ വ്യത്യസ്തമായ പൂക്കൾ എത്തുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്.
 

Content Highlights: Onam Flower Markets are Live and Active