ഈ സമാധാന നൊബേൽ സ്തീവിരുദ്ധതയ്ക്കെതിരെയുള്ള ഇറാൻ സ്ത്രീകളുടെ പോരാട്ടങ്ങൾക്ക്

ഇറാനിലെ വനിതകൾക്കുനേരെയുള്ള അടിച്ചമർത്തലുകൾക്കെതിരെ പൊരുതിയതിനും മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനുമുള്ള സമരങ്ങൾക്കും 2023ലെ നൊബേൽ സമ്മാനത്തിന് അർഹയായിരിക്കുകയാണ്  ഇറാനിയൻ വനിത നർ​ഗീസ് മൊ​ഹമ്മദി. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പ്രവർത്തിച്ച അവർ നൊബേൽ സമ്മാന വിവരമറിയുമ്പോൾ ഇറാനിലെ ജയിലിലാണ്. ഓങ് സാന്‍ സൂചിയെയും ലിയു ഷ്യോബോയെയും പോലെ തടവറയിൽ വച്ച് നൊബേൽ വാർത്തയറിയുന്ന ജേതാവ്! സമാധാന നൊബേൽ കരസ്ഥമാക്കുന്ന 19-ാമത്തെ വനിതയാണ് നർ​ഗീസ്. 

Content Highlights: Narges Mohammadi Wins Nobel Peace Prize of 2023