'ആശുപത്രി കേസൊക്കെ വരുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്'; പണിമുടക്കിൽ പ്രതികരിച്ച് പൊതുജനം
രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചതാണ് ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക്. പ്രധാനമായും കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെയാണ് പ്രതിഷേധം. വര്‍ഷങ്ങളായി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ലേബര്‍ കോഡെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.
പ്രധാന നഗരങ്ങളായ ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലൊന്നും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, കേരളത്തില്‍ ശക്തമായിരുന്നു. പണിമുടക്കിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള പൊതുജനങ്ങൾ പ്രതികരിക്കുന്നു.
Content Highlights: People react on trade union strike