ലോകരാജ്യങ്ങൾ ഇന്ത്യക്കൊപ്പം; സഹോദരരാജ്യങ്ങൾ പോലും പാകിസ്താനെ ഒറ്റപ്പെടുത്തുന്നു
ഏതൊരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഒരു രാജ്യം സ്വീകരിക്കേണ്ട നയതന്ത്രപരമായ കാര്യങ്ങളുണ്ട്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് മുൻപ് സഖ്യരാജ്യങ്ങളോടും ഇന്ത്യയുമായി അടുത്തുനിൽക്കുന്ന രാജ്യങ്ങളോടും ഇന്ത്യ തങ്ങളുടെ നിലപാട് വിശദീകരിച്ചിരുന്നു. ഇന്നും വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളുമായി സംസാരിച്ചിരുന്നു. ഒരു രാജ്യം പോലും ഇന്ത്യയോട് നിങ്ങൾ ചെയ്തത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല. മിക്ക ലോകരാജ്യങ്ങളും ഇന്ത്യക്കൊപ്പമാണ്. എന്നാൽ സൗദി അടക്കമുള്ള അറബ് രാജ്യങ്ങളും, ഇറാൻ, അഫ്ഗാനിസ്ഥാൻ, താലിബാൻ എന്നീ രാജ്യങ്ങളും പാകിസ്താന് പിന്തുണ അറിയിച്ചിട്ടില്ല. സ്വന്തം സഹോദരരാജ്യങ്ങളിൽ നിന്ന് പോലും പാകിസ്താൻ ഒറ്റപ്പെടുകയാണ്. അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് ഇത് വലിയൊരു അടിയാണ്. യുദ്ധസമാനമായ അന്തരീക്ഷം രാജ്യത്ത് തുടരുന്നതിനിടെ ലോകരാജ്യങ്ങളുടെ സമീപനവും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തുകയാണ് മാതൃഭൂമി പത്രാധിപർ മനോജ്.കെ.ദാസും ഹരിലാൽ രാജഗോപാലും.
Content Highlights: The World Reacts: Analyzing International Diplomacy Surrounding the India-Pakistan Situation