രണ്ടാഴ്ച്ചയ്ക്കിടെ വർധിച്ചത് നാല് തവണ; ഇന്ധനവില ഇനി കുറയുമോ? മുന്നിലുള്ളത് വലിയ വെല്ലുവിളി

#അശ്വതി അയനിക്കൽ

നാല് വർഷത്തോളമായി വലിയ മാറ്റമില്ലാതിരുന്ന രാജ്യത്തെ ഇന്ധനവില പത്തു ദിവസത്തിനിടെ കുതിച്ചുയർന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.
വിലവർധന എന്നതിന് അപ്പുറത്തേക്ക് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കാൻ പോകുന്ന വലിയൊരു പ്രതിസന്ധിയുടെ തുടക്കമാണിത്. നിലവിലെ സാഹചര്യത്തിൽ ഇനിയും പെട്രോൾ, ഡീസൽ വില വർധിക്കുമോ? ഇന്ധനവില ഉയരുന്നത് ഏതൊക്കെ രീതിയിൽ നമ്മളെ ബാധിക്കും?

എന്തുകൊണ്ടാണ് ഇപ്പോൾ ഇന്ധനവില കൂടുന്നതെന്ന് ആദ്യം നോക്കാം. ഇതിന്റെ പ്രധാന കാരണം നമ്മുടെ അതിർത്തികൾക്ക് അപ്പുറത്താണ്. പശ്ചിമേഷ്യയിലെ സംഘർഷം, പ്രത്യേകിച്ച് ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണ വിപണിയെ കലുഷിതമാക്കിയിരിക്കുകയാണ്. ലോകത്തെ എണ്ണക്കടത്തിന് ഏറ്റവും സുപ്രധാനമായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതും ഗതാഗതം തടസ്സപ്പെട്ടതും അസംസ്കൃത എണ്ണയുടെ വിതരണ ശൃംഖലയെ ബാധിച്ചു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നു. ഇത് ഇന്ത്യയെപ്പോലെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു. ഇന്ത്യ തങ്ങൾക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85 മുതൽ 90 ശതമാനം വരെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തെ നേരിട്ട് ബാധിക്കും. 

Content Highlights: Global crude oil prices reached $120/barrel due to Middle East conflicts. Indian oil companies face massive daily losses of ₹1,000 crore. State taxes and cesses significantly contribute to higher retail prices in Kerala. Potential for further hikes of ₹10-15 per liter to cover company losses. Rising fuel costs threaten to spike inflation across food, transport, and logistics sectors.

Continue reading