പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ലീഡ് ചാണ്ടി ഉമ്മന് | Puthuppally Byelection

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്. സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതിനാല്‍ വോട്ടെണ്ണല്‍ അല്‍പം വൈകി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്.
 

Content Highlights: puthuppally byelection, chandy oommen, jaick c thomas, lijin lal