'ആരോ കേസ് പിന്നോട്ട് വലിക്കുന്നു'; നീതി ലഭിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് ഭദ്രകീർത്തി
ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായി മകൾ ഭദ്രകീർത്തി ആരോപിച്ചു. പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കോടതിയിൽ വിശദമായ വാദം പൂർത്തിയായതിന് ശേഷം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു ഭദ്രകീർത്തി. അന്വേഷണ റിപ്പോർട്ട് ഉൾപ്പെടുന്ന കേസ് ഡയറി സമയത്തിനെത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചെന്നും ഇക്കാര്യത്തിൽ പ്രോസിക്ക്യൂഷന്റെ നടപടിയിൽ നിരാശയുണ്ടെന്നും ഭദ്രകീർത്തിയുടെ അഭിഭാഷകൻ അഡ്വ.എം.ജി.ശ്രീജിത്ത് പറഞ്ഞു.
Content Highlights: Bhadra Keerthi, daughter of Jayabalakrishnan, who died in the Cheranalloor road accident, alleges serious lapses by the prosecution as arguments conclude on a petition seeking cancellation of the bail granted to the accused by the Juvenile Justice Board.