മരണത്തിന്റെ വാസന കണ്ടെത്തുന്ന കഡാവർ നായ്ക്കൾ, ശാസ്ത്രീയ പരിശോധനയേക്കാൾ കൃത്യത
സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഈ കാലത്തും പ്രകൃതിദുരന്തങ്ങളിലും ക്രൈം സീനുകളിലും മനുഷ്യന് സഹായികളായി മാറുകയാണ് അവന്റെ ഏറ്റവും വിശ്വസ്തനായ നായ്ക്കൾ. 'കഡാവർ നായ്ക്കൾ' എന്ന് വിളിക്കുന്ന പ്രത്യേക പരിശീലനം നേടിയ ഈ നായ്ക്കളുടെ കഴിവ് വയനാട് പ്രകൃതിദുരന്ത സമയത്ത് നമ്മൾ തിരിച്ചറിഞ്ഞതാണ്. ഇപ്പോൾ കേരളത്തെ നടുക്കിയ തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപകടത്തിലും ഈ കഡാവർ നായ്ക്കളുടെ സേവനമാണ് ചിതറിത്തെറിച്ച മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്താനായി ഉപയോഗിക്കുന്നത്. ആരാണ് ഇവരെ പരിശീലിപ്പിക്കുന്നത്? യഥാർത്ഥ അന്വേഷണങ്ങളിൽ ഇവയുടെ പങ്ക് എത്രത്തോളം വിശ്വസനീയമാണ്? ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് കേരള പോലീസ് അക്കാദമിയിലെ കനൈൻ ഫോറൻസിക് വിഭാഗത്തിലെ ചീഫ് ഇൻസ്ട്രക്ടറായ രമേശ് പി യും ഇൻസ്ട്രക്ടറായ അജിത് മാധവനും.
Content Highlights: Expert insights from Kerala Police Academy's Canine Forensic Unit., Role of cadaver dogs in high-stakes crime scenes and disaster recovery., Reliability of canine scent detection compared to traditional forensic methods., Specialized training protocols for police search and rescue dogs.