ഞങ്ങളുടെ ബാലുവിനെ അവർ കൊന്നതാണ്, പോരാട്ടം തുടരും; ബാലഭാസ്കർ കേസിൽ വീണ്ടും അന്വേഷണം
വയലിനിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ, ബാലഭാസ്കർ. നമ്മെ വേർപിരിഞ്ഞിട്ട് എട്ട് വർഷം പിന്നിടുമ്പോഴും ആ മരണത്തിലെ ദുരൂഹതകൾക്ക് അവസാനമില്ല. മകന്റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകമാണെന്ന് ആവർത്തിക്കുകയാണ് മാതാപിതാക്കൾ. കുടുംബം ഉന്നയിച്ച സംശയങ്ങൾ പരിശോധിക്കുന്നതിൽ സിബിഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ലാഘവത്തോടെ കൈകാര്യം ചെയ്തതിലും ബ്രെയിൻ മാപ്പിങ്, നുണ പരിശോധന എന്നിവ നടത്താത്തതിലും സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ച് വീണ്ടും അന്വേഷിക്കാനും ഉത്തരവിട്ടു. കുറഞ്ഞത് അഡിഷണൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്താണ് ബാലഭാസ്കറിന്റെ കുടുംബത്തിന് പറയാനുള്ളത്, മരണത്തിന് പിന്നിലെ യാഥാർഥ്യങ്ങൾ ഇനിയെങ്കിലും പുറത്തുവരുമോ?
Content Highlights: Balarabahskar's Death: High Court Slams CBI Investigation