സെക്രട്ടേറിയറ്റിന് മുന്നില്‍ സുംബാ അസോസിയേഷന്റെ പ്രതിഷേധ സുംബ; പങ്കെടുത്ത് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആരംഭിച്ച സുംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സുംബാ അസോസിയേഷന്റെ പ്രതിഷേധ സുംബ. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും പങ്കെടുത്തു. ഒരു ഫിറ്റ്‌നസ് കാര്‍ഡിയോ വര്‍ക്കൗട്ട് ആയി കാണേണ്ട പദ്ധതിയെ വസ്ത്രധാരണത്തിന്റെയും ഡിജെ പരിപാടിയെന്ന് ആക്ഷേപിച്ചും മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സുംബാ അസോസിയേഷന്റെ സുംബാ ഫ്‌ളാഷ് മോബ്
പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ആരംഭിച്ച സുംബ പരിശീലനം ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും, കൃത്യമായ പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാരല്ല പരിശീലനം നല്‍കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് സുംബ പരിശീലകര്‍ തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. അന്താരാഷ്ട്ര ലൈസന്‍സ് നേടിയ പരിശീലകര്‍ക്ക് മാത്രമാണ് സുംബ ഫിറ്റ്‌നസ് ഫോര്‍മാറ്റ് പരിശീലിപ്പിക്കാന്‍ അനുവാദമുള്ളൂ.
Content Highlights: Zumba Instructors Protest in Thiruvananthapuram