ആദ്യ ഫലസൂചനയില്‍ മിസോറമിൽ സെഡ്.പി.എം മുന്നേറ്റം

മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫലസൂചനയില്‍ മിസോറമിൽ ഭരണകക്ഷിയായ എം.എൻ.എഫിനെ ഞെട്ടിച്ചുകൊണ്ട് സെഡ്.പി.എം മുന്നേറ്റം. നവംബര്‍ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫും സെഡ്.പി.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍.

Content Highlights: zpm leads in mizoram assembly election