നെഞ്ച് കൊണ്ട് കുത്തിവളച്ചത് ആറടി നീളമുള്ള ഇരുമ്പുകമ്പികള്‍; റെക്കോഡ് സ്വന്തമാക്കി യുവാവ്

മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ അഗ്രഗണ്യനായ സോണി എന്ന ഇരുപത്തിനാലുകാരന്‍ ഈയടുത്തിടെ ദേശീയ, അന്തര്‍ദേശീയ റെക്കോഡുകള്‍ കരസ്ഥമാക്കി. റെക്കോഡ് നേടിയതെന്തിനാണെന്നറിഞ്ഞാല്‍ നാമെല്ലാവരും ഒന്ന് ഞെട്ടും. ആറടി  നീളമുള്ള മുപ്പത്തിയെട്ടോളം ഇരുമ്പ്കമ്പികള്‍ നെഞ്ച് കൊണ്ട് കുത്തിവളച്ചതാണ് അദ്ദേഹത്തെ റെക്കോഡിന് അര്‍ഹനാക്കിയത്.

കരാട്ടെയും കുങ്ഫുവുമുള്‍പ്പെടെ ആറ് ഇനങ്ങളില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയ പ്രതിഭാശാലി കൂടിയാണ് സോണി. 10 വര്‍ഷത്തിലേറെയായി മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് രംഗത്ത് സജീവമാണ് ഇദ്ദേഹം. ദീര്‍ഘനാളത്തെ പരിശീലനം കൊണ്ട് സ്വായത്തമാക്കിയ കഴിവുകള്‍ ആരും അനുകരിക്കാന്‍ ശ്രമിക്കരുതെന്നും സോണി മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: