കൈയകലെ വിജയം, കപ്പുയര്‍ത്തുമോ ഇന്ത്യ?

2007ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് അതിന് ശേഷം നടന്ന കളികളിലൊന്നും കപ്പുയര്‍ത്താനായിരുന്നില്ല. ഏറെ പ്രതിക്ഷയോടൊണ് ടീം ഇന്ത്യ ട്വന്റി ട്വന്റി ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്നത്. ആത്മവിശ്വാസം കൈമുതലാക്കിയാണ് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിറങ്ങുന്നത്. 

ഇന്ത്യന്‍ സമയം രാത്രി 8.30 ന് ആരംഭിക്കുന്ന മത്സരത്തിന് ഭീഷണിയായി മഴ പ്രവചനവുമുണ്ട്. മഴ പെയ്താല്‍ 190 മിനിറ്റ് അധികസമയം അനുവദിച്ചിട്ടുണ്ട്. 11.10 നെങ്കിലും കളി ആരംഭിക്കാനായാല്‍ കളി മുഴുവന്‍ ഓവര്‍ സാധ്യമാകും. ഇരു ടീമുകളും പത്ത് ഓവറെങ്കിലും കളിച്ചാല്‍ മാത്രമേ വിജയികളെ കണ്ടെത്താനാകൂ. 

പത്ത് ഓവര്‍ മത്സരം പോലും നടക്കാതെ വന്നാല്‍ നാളെ രാത്രി എട്ടിനാകും ഫൈനല്‍ നടക്കുക. ഇനി അന്നും കളി നടക്കാതെ വന്നാല്‍ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും

Content Highlights: world cup, cricket, final, T20, ICC, twenty 20, india, south africa