'കൈക്കുഞ്ഞുങ്ങളുമായി ഉറക്കമില്ലാ പഠനം, ഇപ്പോൾ കോമാളികളായി'; മൂകാഭിനയം നടത്തി CPO ഉദ്യോഗാർഥികൾ


വനിത സിവില്‍ പോലീസ് ഉദ്യോഗാര്‍ഥികളുടെ സമരം 12 ദിവസം പിന്നിടുമ്പോള്‍ മുഖത്ത് ചായമണിഞ്ഞ മൂകാഭിനയം നടത്തി പ്രതിഷേധക്കാര്‍. 'ഞങ്ങളുടെ ജീവിതം തന്നെയാണ് ഈ കാണിച്ചത്. പലരും ഗര്‍ഭിണികളായ സമയത്ത് പഠിച്ച് കുട്ടിയുണ്ടായ ശേഷമാണ് ഫിസിക്കല്‍ പാസായത്. ഒന്നും രണ്ടും വയസ്സായ കുട്ടികളെ വെച്ച് പഠിച്ചവരുമുണ്ട്. അവസാനം നാട്ടുകാരുടെയും വീട്ടുകാരുടേയും മുന്നില്‍ കോമാളിയായി. കാറ്ററിങ് ജോലിക്കും മറ്റും പോയി ഉറക്കമില്ലാതെ പഠിച്ചവരാണ്. ജോലി കളഞ്ഞാണ് സമരത്തിനെത്തിയത്. തിരിച്ചു പോവുമ്പോള്‍ ജോലി ഉണ്ടാകുമോയെന്ന് പോലുമറിയില്ല', സമരം ചെയ്യുന്ന ഉദ്യോഗാർഥികളിലൊരാൾ പറയുന്നു.

In Short: CPO rank holders marked 12th day of their protest with a symbolic silent performance, expressing the emotional and physical toll of their long journey. Many shared personal sacrifices, including preparing during pregnancy and quitting jobs, only to remain unemployed.

Content Highlights: women cpo rank holders protest