അബ്രഹാമിന്റെ ഇന്‍ക്വസ്റ്റ് നടപടി വൈകുന്നു; കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കണമെന്ന് ബന്ധുക്കള്‍

അബ്രഹാം
അബ്രഹാം

കോഴിക്കോട്: ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്ന് കാട്ടുപോത്തിൻ്റെ അക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് അബ്രഹാമിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു. കുടുംബത്തിൽ ഒരാൾക്ക് ജോലി, 50 ലക്ഷം നഷ്ടപരിഹാരം, കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുക തുടങ്ങിയ ആവശ്യങ്ങൾ അം​ഗീകരിക്കാതെ ഇൻക്വസ്റ്റ് നടപടികളോട് സഹകരിക്കില്ല എന്നാണ് കുടുംബത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കലക്ടറുമായി കുടുംബം ചർ‌ച്ച നടത്തും. 

ചൊവ്വാഴ്ച വൈകുന്നേരം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അബ്രഹാമിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് എത്തിയിരുന്നെങ്കിലും ബന്ധുക്കൾ സഹകരിക്കാതിരുന്നതോടെ മടങ്ങിപ്പോയി. ബുധനാഴ്ച രാവിലെയും പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയിട്ടുണ്ട്. 

Content Highlights: inquest proceedings of Abraham, who was killed by a wild buffalo, are delayed