ഈച്ച പൊതിഞ്ഞും വേദനതിന്നും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ദിവസങ്ങളോളം; നോവായി മുറിവാലന്‍ കൊമ്പന്‍
ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് അവശനിലയിലായ മുറിവാലൻകൊമ്പൻ ചരിഞ്ഞു. നട്ടെല്ലിനോട് ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. ഈച്ച പൊതിഞ്ഞും പുഴുവരിച്ചും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ദിവസങ്ങളോളം മുറിവാലന്‍ കൊമ്പന്‍ വേദനയോട് പൊരുതി. പക്ഷേ, ഫലമുണ്ടായില്ല. ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പന് വനംവകുപ്പ് അധികൃതർ ചികിത്സ നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല. ആക്രമണത്തിനുശേഷം ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.
21-നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിൻകാലിന് പരിക്കേറ്റത്. തുടർന്ന് ആന നടക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങി. ആനകൾതമ്മിൽ പിന്നീടും ഏറ്റുമുട്ടിയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകൽ ചിന്നക്കനാൽ ഭാഗത്ത് മുറിവാലനെ നാട്ടുകാർ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശനിലയിലായ ആന ശനിയാഴ്ച പുലർച്ചയോടെയാണ് വീണത്. ആക്രമണത്തിനുശേഷം ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.