'വീടിരുന്നിടത്തുള്ളത് തറമാത്രം, അളിയനും പെങ്ങളും അവിടെയുണ്ടെങ്കിലോ, വേറെയാരെയെങ്കിലും കിട്ടിയാലോ..'

ഉരുൾപൊട്ടലിൽ കാണാതായ തങ്ങളുടെ ഉറ്റവരെ കണ്ടെത്താനായി പലരും പല വഴിക്കാണ് തിരിയുന്നത്. ഇങ്ങനെ അളിയനും പെങ്ങളുമടക്കം കുടുംബത്തിലെ അഞ്ചുപേർക്കായി അവരുടെ വീടിരുന്ന സ്ഥലം പരിശോധിക്കുകയാണൊരാള്‍. വീടിരുന്നിടത്തുള്ളത് തറ മാത്രമാണുള്ളത്. അന്വേഷിക്കാൻ ആളുപോയിട്ടുണ്ട് പേടിക്കേണ്ടയെന്ന് പോലീസുകാരൊക്കെ പറഞ്ഞു. ഇന്നലെ വരെ സഹിച്ചു. ഇന്നലെ രാത്രി നിലമ്പൂരിലെ മൃതദേഹങ്ങൾ നോക്കിയപ്പോൾ അതിലുമില്ല. അത് കണ്ടപ്പോൾ വീടിരിക്കുന്ന സ്ഥലം മാന്തിയേപ്പറ്റൂവെന്നായി. ചിലപ്പോൾ വേറെ പലരുടെയും മൃതദേഹങ്ങൾ‌ കിട്ടാൻ സാധ്യതയുണ്ട്, അദ്ദേഹം പറഞ്ഞു. 

Content Highlights: man search for relatives who was missing in Wayanad Landslide